28 സ്കൂളുള്‍ക്ക് 100%, 1100 കുട്ടികള്‍ക്ക് FULL A+, 100 A+ മായി MES മുന്നില്‍, SSLC യില്‍ മണ്ണാര്‍ക്കാട് 99.61% വിജയം
എസ്എസ്എല്‍സി പരീക്ഷയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 99.61% വിജയം. 1100 കുട്ടികള്‍ ഫുള്‍ എ പ്ലസ് നേടി. 332 ആണ്‍കുട്ടികളും 768 പെണ്‍കുട്ടികളുമാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ആകെ 43 സ്കൂളുകളില്‍ 28 സ്കൂളുകളിലും 100% വിജയമാണ്. 17 സര്‍ക്കാര്‍ സ്കൂളുകളിലെ 10 ലും 17 എയ്ഡഡ് സ്കൂളുകളില്‍ 8 ലും 9 അണ്‍എയ്ഡഡ് സ്കൂളുകളില്‍ 9 ഉം 100 % വിജയം സ്വന്തമാക്കി. വിദ്യാഭ്യാസ ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി സമ്പൂര്‍ണ്ണ വിജയം നേടിയത് മണ്ണാര്‍ക്കാട് എംഇഎസാണ്. 840 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 100 കുട്ടികളുടെ ഫുള്‍ എപ്ലസ്സോടെയാണ് എംഇഎസിന്‍റെ നേട്ടം. 86 സമ്പൂര്‍ണ്ണ എപ്ലസ്സോടെ 100 % വിജയവുമായി ഡിഎച്ച്എസ് നെല്ലിപ്പുഴയും മുന്‍നിരയിലുണ്ട്. 55 എപ്ലസ്സുമായി തച്ചമ്പാറ ദേശബന്ധു, 49 എപ്ലസ്സുമായി മണ്ണാര്‍ക്കാട് എംഇടി, കുമരംപുത്തൂര്‍

കല്ലടി, കരിമ്പ ജിഎച്ച്എസ്, ജിഎച്ച്എസ് പെറ്റശ്ശേരി, ജിടിഎച്ച്എസ് ഷോളയൂര്‍, ജിഎച്ച്എസ് വടശ്ശേരിപുരം, ജിഎച്ച്എസ് നെച്ചുള്ളി, കാര്‍മ്മല്‍ പാലക്കയം, എംആര്‍എസ് അട്ടപ്പാടി, മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍, ജിടിഎച്ച്എസ് പുതൂര്‍, ഐഎന്‍ഐസിഎച്ച്എസ് നാട്ടുകല്‍, ചങ്ങലീരി ഇര്‍ഷാദ് ഹൈസ്കൂള്‍ തുടങ്ങി മണ്ണാര്‍ക്കാട്ടെ പ്രധാന സ്കൂളുകളെല്ലാം 100 % വിജയം നേടി. തുടര്‍ച്ചയായ 21 ാം വര്‍ഷമാണ് ഇര്‍ഷാദ് ഹൈസ്കൂളിന്‍റെ 100 % വിജയം. 19 കുട്ടികള്‍ സമ്പൂര്‍ണ്ണ എപ്ലസ്സും 2 കുട്ടികള്‍ 9 ഉം 2 കുട്ടികള്‍ 8 ഉം നേടി. ജിഎച്ച്എസ് കാരാകുര്‍ശ്ശി 99.64, ജിഎച്ച്എസ് അഗളി 99.51, കെടിഎം മണ്ണാര്‍ക്കാട് 99.49, ജിഒഎച്ച്എസ് എടത്തനാട്ടുകര 99.34, ശബരി എച്ച്എസ് പള്ളിക്കുറുപ്പ് 99, ജിഎച്ച്എസ് തെങ്കര 98.72, കെ.എ.എച്ച്എസ് കോട്ടോപ്പാടം 98.01, കെ.എച്ച്.എസ്എസ് തോട്ടര 98.94, ജിഎച്ച്എസ് അലനല്ലൂര്‍ 98.01 എന്നിങ്ങനെയാണ് വിജയ ശതമാനം