4 വര്‍ഷത്തിനിടെ 5 സെക്രട്ടറി, ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തി പിറകോട്ടുകൊണ്ടുപോയി, അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോയെന്ന് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്‍റ് അക്കര ജസീന
ഭരണസമിതി വന്ന് നാലുവർഷത്തിനിടെ മാറിപ്പോയത് 5 സെകട്ടറിമാർ, വരുന്നവർക്ക് മേഖലയെ കുറിച്ച് പഠിക്കുവാനുള്ള സമയം കിട്ടിയില്ല, ചില ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയതും പുറകോട്ട് പോകാനിടയാക്കി, അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാനായെന്ന ചാരിതാർഥ്യമുണ്ടെന്ന് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ മേക്കളപ്പാറ വാർഡിന്റെ മാതൃക ഗ്രാമസഭ കണ്ടമംഗലം ക്രിസ്തുരാജ ചർച്ച് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അക്കര ജസീന. ഗ്രാമസഭയിൽ 2025 - 26 വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുത്തു. വാർഡിലെ മികച്ച കർഷനായി എ. കുഞ്ഞിൻ, മാത്യു ആന്റണി എന്നിവരെയും ക്ഷീരകർഷകനായി റെജി. കെ. തോമസിനെയും

ക്ഷീരകർഷകയായി ടി. ആയിഷക്കുട്ടിയെയും ആദരിച്ചു. മണ്ണാർക്കാട് താലൂക്കിൽ ആദ്യമായി ഹാങ്ങിങ് ഫെൻസിംഗ് സംവിധാനത്തിന് ഫണ്ട് അനുവദിച്ചത് കോട്ടോപ്പാടം ഗ്രാമപഞ്ചായത്താണെന്ന് വാർഡ് മെമ്പർ നിജോ വർഗ്ഗീസ് പറഞ്ഞു. മേക്കളപ്പാറ അങ്കണവാടിയിൽ നിന്നും സ്ഥലം മാറിപോകുന്ന അധ്യാപിക ഷീബക്ക് ഉപഹാരം കൈമാറി. എസ് എസ് എസ് എൽ സി, പ്ലസ്ടു, എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വാർഡിലെ വിദ്യാർത്ഥികളെയും അനുമോദിച്ചു. ഗ്രാമസഭയിൽ പങ്കെടുത്ത 5 പേർക്ക് നറുക്കെടുപ്പിലൂടെ ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകി. റഫിന മുത്തനിൽ, എ. വി. മത്തായി, പുഷ്പമ്മ, മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.