കുമരംപുത്തൂരില്‍ തെങ്ങില്‍ നിന്ന് വീണ് റിട്ടയേര്‍ഡ് അധ്യാപകന്‍ മരിച്ചു. കല്ലടി സ്കൂളിലെ അധ്യാപകനായിരുന്ന കുമരംപുത്തൂര്‍ ശ്രേയസ്സ് വീട്ടില്‍ ഭാസ്കരന്‍ നായരാണ് മരിച്ചത്

കുമരംപുത്തൂരില്‍ തെങ്ങില്‍ നിന്ന് വീണ് റിട്ടയേര്‍ഡ് അധ്യാപകന്‍ മരിച്ചു. കല്ലടി സ്കൂളിലെ അധ്യാപകനായിരുന്ന കുമരംപുത്തൂര്‍ ശ്രേയസ്സ് വീട്ടില്‍ ഭാസ്കരന്‍ നായരാണ് മരിച്ചത്. സ്ഥിരമായി മെഷീന്‍ ഉപയോഗിച്ച് വീട്ടിലെ തെങ്ങില്‍ കയറുന്നയാളാണ് ഭാസ്കരന്‍. ഇന്നും പതിവ് പോലെ തെങ്ങില്‍ കയറിയതാണ്. എയര്‍പോര്‍ട്ടിലേക്കുള്ള ഒരു യാത്ര

കഴിഞ്ഞ് പുലര്‍ച്ചെ 3 മണിയോടെയാണ് ഇദ്ദേഹം വീട്ടിലെത്തിയത്. രാവിലെ ഒരു തെങ്ങില്‍ കയറി തേങ്ങയിടുകയും ശേഷം രണ്ടാമത്തെ തെങ്ങില്‍ കയറി. മുകളിലെത്തിയ ഭാസ്കരന് ഉറക്കക്ഷീണമാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്നത് വ്വക്തമല്ല. മൃതദേഹം മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്വക്തമാകു

Related