മണ്ണാർക്കാട് - ചിന്നതടാകം റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കണം, മന്ത്രിക്ക് നിവേദനം നൽകി DYFI തച്ചമ്പാറ ബ്ലോക്ക് കമ്മിറ്റി
മണ്ണാർക്കാട് - ചിന്നതടാകം റോഡ് നവീകരണ പ്രവർത്തി വേഗത്തിൽ പൂർത്തീകരിക്കാനുള്ള ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് DYFI തച്ചമ്പാറ ബ്ലോക്ക് കമ്മിറ്റി നിവേദനം നൽകി. DYFI
സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോ, ഷാജ് മോഹൻ, കെ. സൈതലവി, അമൽ പി, കെ റിഷാദ് തുടങ്ങിയവരാണ് മന്ത്രിയെ കണ്ടത്. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.







