അഭിമാന നേട്ടത്തിന് ആദരവ്, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെയും ജില്ലയിലെ ഒന്നാമത്തെയും പച്ചതുരുത്തിനുള്ള പുരസ്‌കാരം നേടിയ കുമ്പളംചോല പച്ചതുരുത്ത് യഥാർഥ്യമാക്കിയവർക്ക് കാഞ്ഞിരപ്പുഴ പൗരാവലി സ്വീകരണമൊരുക്കി,
അഭിമാന നേട്ടത്തിന് ആദരവ്, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെയും ജില്ലയിലെ ഒന്നാമത്തെയും പച്ചതുരുത്തിനുള്ള പുരസ്‌കാരം നേടിയ കുമ്പളംചോല പച്ചതുരുത്ത് യഥാർഥ്യമാക്കിയവർക്ക് കാഞ്ഞിരപ്പുഴ പൗരാവലി സ്വീകരണമൊരുക്കി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ടി. എം തോമസ് ഐസക് ഉദ്ഘാടനം നിർവഹിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭരണസമിതിക്കും ജീവനക്കാർക്കുമാണ് പൗരാവലി സ്വീകരണമൊരുക്കിയത്. ക്വാറി പ്രദേശത്തെ പുനരുജ്ജീവിപ്പിച്ച് ജൈവവൈവിധ്യ കലവറയാക്കി മാറ്റിയ കാഞ്ഞിരപ്പുഴ മാതൃകയാണെന്ന് ഉദ്ഘാടനം ചെയ്ത് ടി. എം തോമസ് ഐസക് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠൻ
പൊറ്റശ്ശേരി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, പച്ചതുരുത്തിന് നേതൃത്വം നൽകിയ വാർഡ് മെമ്പർ പ്രതീഷ്, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥർ, തൊഴിലാളികൾ തോമസ് ഐസക്കിൽ നിന്നും ഉപഹാരങ്ങൾ ഏറ്റുവാങ്ങി. എംഎൽഎ കെ. ശാന്തകുമാരി, പ്രസിഡന്റ് സതി രാമരാജൻ എന്നിവർ ചേർന്ന് തോമസ് ഐസക്കിനെ ആദരിച്ചു. എൻ. കെ നാരായണൻകുട്ടി, യുടി രാമകൃഷ്ണൻ, പിഎം ആർഷോ, പി. ചിന്നക്കുട്ടൻ, റെജി ജോസ്, കെ. പ്രദീപ്, നിസാർ മുഹമ്മദ്, കാപ്പിൽ സൈതലവി തുടങ്ങി പഞ്ചായത്തംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.







