കുടുംബാംഗങ്ങളൊന്നിച്ചു, കലാപരിപാടികളും ക്ലാസ്സുകളുമായി തെങ്കര mec 7 ഹെൽത്ത് ക്ലബ്ബിന്റെ 300 ദിനാഘോഷം നടന്നു

തെങ്കര മൗണ്ട്സ് ടർഫിൽ നടന്ന പരിപാടി mec 7 ഫൗണ്ടർ ക്യാപ്റ്റൻ സലാഹുദീൻ ഉദ്ഘാടനം ചെയ്തു. mec 7 നെ കുറിച്ചും ഹെൽത്ത് ക്ലബ്ബിന്റെ ലക്ഷ്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തെങ്കര സെന്റർ





കോർഡിനേറ്റർ മുഹമ്മദ് ഖാസിം അധ്യക്ഷനായി. ആഘോഷത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കോർഡിനേറ്റർ ജമാൽ പരവക്കൽ, ചീഫ് ട്രെയിനർ ജിതേഷ്, തെങ്കര ട്രെയിനർ നജിൽ, ജയപ്രകാശ്, ഹംസക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

Related