മലപ്പുറത്ത് വീണ്ടും അടയാളപ്പെടുത്തലാകാൻ UGS ഗോൾഡ് ലോൺ, കോട്ടപ്പടിയിലെ പുതിയ ശാഖ നടൻ ധ്യാൻ ശ്രീനിവാസൻ തുറന്നു നൽകി

ഉദ്ഘാടന ദിനത്തിൽ മൂന്ന് പേർക്ക് സമ്മാനമായി ലഭിച്ചത് ഐഫോൺ 17, മലപ്പുറത്ത് വീണ്ടും അടയാളപ്പെടുത്തലാകാൻ UGS ഗോൾഡ് ലോൺ, കോട്ടപ്പടിയിലെ പുതിയ ശാഖ നടൻ ധ്യാൻ ശ്രീനിവാസൻ തുറന്നു നൽകി. സിനിമാ താരം ധ്യാൻ ശ്രീനിവാസനും മലപ്പുറം MLA പി. ഉബൈദുള്ളയും ചേർന്ന് മലപ്പുറം കോട്ടപ്പടിയിൽ ആരംഭിച്ച UGS ന്റെ പുതിയ ശാഖായുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ റിൻഷ സ്ട്രോങ്ങ് റൂം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം ഷോറൂം സന്ദർശിച്ചവർ, ലോൺ എടുത്തവർ, ഡെപ്പോസിറ്റ് നടത്തുന്നവർ, UGS ന്റെ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് പേജുകൾ ഫോളോ ചെയ്തവർ എന്നിവരിൽ നിന്ന് തിരഞ്ഞെടുത്ത മൂന്ന് പേർക്ക്‌ ഐഫോൺ 17 സമ്മാനമായി





ലഭിച്ചു. രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള പുരസ്കാരം നേടിയ മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി പത്തുവയസ്സുകാരൻ മുഹമ്മദ് സിദാന് ക്യാഷ് അവാർഡും മൊമെന്റോയും സമ്മാനിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ദുബായ് ഏരീസ് (Aries) യൂണിവേഴ്സിറ്റിയിൽ നിന്നും ഹോണററി ഡോക്ടറേറ്റ് നേടിയ ഡോ. അച്യുതൻ പനച്ചിക്കുത്തിനെ മൊമെന്റോ നൽകി ആദരിച്ചു. വിശ്വാസത്തിലും സത്യസന്ധതയിലും അധിഷ്ഠിതമായ പ്രവർത്തനമാണ് യുജിഎസിന്റെ വിജയം, ഏറ്റവും കുറഞ്ഞ പലിശ നിരക്കിലൂടെയും ലളിതമായ നടപടിക്രമങ്ങളിലൂടെയും സാധാരണക്കാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് UGS ഗ്രൂപ്പ് എംഡി അജിത്ത് പാലാട്ട് പറഞ്ഞു. ജനപ്രതിനിധികൾ, രാഷ്ട്രീയ, വ്യാപാരി നേതാക്കൾ, UGS മാനേജ്മെന്റ് അംഗങ്ങൾ, ജീവനക്കാർ പങ്കെടുത്തു

Related