ഭാവിയിലേക്കുള്ള ദിശ തെളിയിക്കാൻ മണ്ണാർക്കാട് ഹോപ്പ് സോഷ്യൽ ഇൻഫ്ലുവൻസ് സൊസൈറ്റി സൗജന്യ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു, ദിശ 2026 ജൂൺ 11 ന് നടക്കും
പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 11, 10 മണിക്കാണ് കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തുന്നത്. കരിയർ വിദഗ്ധരും കൗൺസിലർമാരും നയിക്കുന്ന ക്യാമ്പ് മണ്ണാർക്കാട് ബസ്സ്റ്റാൻഡിനു സമീപം പീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് കോൺഫറൻസ് ഹാളിൽ
നടക്കും. വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്ന പുതിയ കാലഘട്ടത്തിലെ തൊഴിലധിഷ്ഠിത കോഴ്സുകളെയും പഠന മേഖലകളെയും കുറിച്ച് അവബോധം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. കരിയർ മെന്റർ അൻവർ സാദത്ത്, ഇർഷാദ് കെ.എം, ഹഫീദ് എം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







