അർഹനായ ഒരാൾക്ക് വീടും 5 പേർക്ക് എല്ലാ മാസവും പെൻഷനും നൽകും, മണ്ണാർക്കാട് കുന്തിപ്പുഴ ലയൺസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു

അർഹനായ ഒരാൾക്ക് വീടും 5 പേർക്ക് എല്ലാ മാസവും പെൻഷനും നൽകും, മണ്ണാർക്കാട് കുന്തിപ്പുഴ ലയൺസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം, ഇൻ്റക്ഷൻ, ഇൻസ്റ്റാലേഷൻ പരിപാടികൾ ഫായിദാ കൺവെൻഷൻ സെൻ്ററിൽ നടന്നു, പി എം ജെ എഫ് ഡിസ്ട്രിക്റ്റ് ഗവർണർ ടോണി ഇനോക്കാരൻ ഉദ്ഘാടനം നിർവഹിച്ചു. സേവനങ്ങൾ ചെയ്തു വേണം ജനഹൃദയങ്ങളിൽ കയറിപറ്റുവാനെന്ന് ടോണി ഇനോക്കാരൻ പറഞ്ഞു. ഈ വർഷത്തെ ജില്ലയിലെ 10 മത് ക്ലബ്ബാണ് കുന്തിപ്പുഴ ലയൺസ്‌ ക്ലബ്‌. വള്ളുവനാട് ലയൺ ക്ലബ്ബ് പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷനായി. തുടർന്ന് കാബിനറ്റ് സെക്രട്ടറി വിജയരാജൻ അംഗങ്ങളെ പരിചയപ്പെടുത്തി. സെക്കൻ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ടി. ജയകൃഷ്ണൻ ഇൻസ്റ്റാലേഷൻ





നിർവ്വഹിച്ചു. കുന്തിപ്പുഴ ലയൺസ് ക്ലബ്ബ് സർവ്വീസ് പ്രൊജക്ടിൻ്റെ ഭാഗമായി സന്നദ്ധ സംഘടനയായ മേഴ്‌സി കോപ്സുമായി സഹകരിച്ചുകൊണ്ട് തിരഞ്ഞെടുത്ത ഒരാൾക്ക് വീട് വച്ചു കൊടുക്കുകയും 5 പേർക്ക് എല്ലാ മാസവും പെൻഷൻ നൽകുകയും ചെയ്യാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. തുടർന്ന്, രക്തദാന സേവനത്തിന് സംസ്ഥാന അവാർഡ് ലഭിച്ച അസ്ലം അച്ചുവിനേയും യുണൈറ്റഡ് നേഷൻസ് ഡവലെപ്പ്മെൻ്റ് പ്രോഗ്രാം, ഫുഡ്ബോൾ, ടേബിൾ ടെന്നിസ് വിഭാഗങ്ങളിൽ മികവ് തെളിയിച്ച അനിരുദ്ധ് ജയറാം, ഗ്രിഗറി മാത്യു ജോൺ, അൻമരിയ സബാസ്റ്റ്യൻ എന്നിവരേയും അനുമോദിച്ചു. കെ.ടി അജിത്, അയ്യപ്പൻ, വിനോദ് കുമാർ, ബിജു പുറത്തൂർ, മോൻസി തോമസ്, കെ.സി ജയറാം എന്നിവർ പങ്കെടുത്തു.

Related