മണ്ണാര്‍ക്കാട് പോളിംഗ് കുറവ് : യുഡിഎഫ് കേന്ദ്രങ്ങളിലെന്ന് എല്‍ഡിഎഫ്, മികച്ച ഭൂരിപക്ഷം ഇത്തവണയും മണ്ണാര്‍ക്കാടാകുമെന്ന് യുഡിഎഫ്

2019 ല്‍ പാലക്കാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 77.72 % മായിരുന്നു പോളിംഗ്. ഇത്തവണയത് 73.37 % ആയി കുറഞ്ഞു. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ പോളിംഗും 77.65 ല്‍ നിന്ന് മൂന്ന് % കുറഞ്ഞ് 74.51 ആയി, കോങ്ങാടും ഈ കുറവ് പ്രകടമാണ്. 76.43 ല്‍ നിന്നും 73.99 ലെത്തി. പോളിംഗ് കുറഞ്ഞെങ്കിലും പ്രതീക്ഷയിലാണ് മുന്നണികള്‍. യുഡിഎഫിന് വിജയ ഭൂരിപക്ഷം നല്‍കിയ മണ്ണാര്‍ക്കാട് ഇത്തവണയും പ്രതീക്ഷയോടെയാണ് ഇടത് വലത് മുന്നണികള്‍ നോക്കികാണുന്നത്. 29000 വോട്ടെന്ന യുഡിഎഫിന്‍റെ മണ്ണാര്‍ക്കാട്ടെ ലീഡ് ഇത്തവണ 5000 ത്തില്‍ താഴെയാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബു കണക്കുകൂട്ടി പറയുന്നു. ഇതുവരെ ലഭിക്കാത്ത ചില ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ ലഭിക്കും. കോങ്ങാട് 15000 ത്തോളം വോട്ടിന്‍റെ ഭൂരിപക്ഷവും സിപിഎം കണക്കുകൂട്ടുന്നുണ്ട്. 80000 ത്തിനും ഒരു ലക്ഷത്തിനുമിടയില്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എ വിജയരാഘവന്‍ വിജയിക്കുമെന്നും ഇ.എന്‍ സുരേഷ്ബാബു. ജില്ലയിലെ മികച്ച ഭൂരിപക്ഷം നല്‍കുന്ന മണ്ഡലം ഇത്തവണയും മണ്ണാര്‍ക്കാടാകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ 2019 ലെ ഭൂരിപക്ഷം ഉറപ്പിക്കാനാവില്ല. രാഹുലിന്‍റെ മത്സരവും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്ന് വോട്ടായിട്ടുണ്ട്. ഈ സാഹചര്യങ്ങളില്ലെങ്കിലും സര്‍ക്കാര്‍ വിരുദ്ധ വികാരവും ബിജെപിയുടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നയങ്ങളും അനുകൂലമാകുമെന്ന് കണക്കുകൂട്ടുന്നുണ്ട്. യുഡിഎഫിന്‍റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് അവലോകനം പൂര്‍ത്തിയായിട്ടില്ല. കനത്ത ചൂടും വോട്ടിംഗ് നടപടികള്‍ വൈകിയതും വെള്ളിയാഴ്ച്ചയും പോളിംഗ് കുറയാന്‍ കാരണമായിട്ടുണ്ട്. രാത്രി 9 മണി കഴിഞ്ഞും മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ 9 ബൂത്തുകളില്‍ പോളിംഗ് നടന്നിരുന്നു. 3 മണിയ്ക്ക് ശേഷം വോട്ടര്‍മാര്‍ കൂട്ടമായെത്തിയത് വോട്ടിംഗ് നടപടികള്‍ വൈകിപ്പിച്ചു. ചങ്ങലീരിയിലെ 2 കള്ളവോട്ട് ആരോപണവും ആനമൂളിയിലെ സംഘര്‍ഷവും ചിലയിടങ്ങളില്‍ ഇവിഎം തകരാറിലായതുമൊഴിച്ചാല്‍ വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.

News

സെക്യൂരിറ്റിയെ മര്‍ദ്ദിച്ച സംഭവം : താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തി

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആശുപത്രിക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരം ഹോസ്പിറ്റൽ സൂപ്രണ്ടന്റ് സി. മാമു ഉദ്ഘാടനം ചെയ്തു. ജെ എച്ച് ഐ രാമദാസ്, ഡോ. ബിജു കുര്യൻ, സതീശൻ, ഗിരിജ, വിഘ്‌നേഷ്, അനീഷ്, ഉമ്മർ, ഗംഗാധരൻ, ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.

എടത്തനാട്ടുകര രാഹുല്‍ഗാന്ധി അധിക്ഷേപ പ്രസംഗം : പിവി അന്‍വറിനെതിരെ കേസെടുത്തു

എടത്തനാട്ടുകരയില്‍ രാഹുല്‍ഗാന്ധിയ്ക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയതില്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പോലീസ് കേസെടുത്തു. എറണാങ്കുളം സ്വദേശി അഡ്വ : എം ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയിലാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി നാട്ടുകല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍ ഐപിസി 153 എ1 ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം വളര്‍ത്തലും ഉള്‍പ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച്ച എടത്തനാട്ടുകര എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിലാണ് അന്‍വര്‍ വിദ്വേഷ പ്രസംഗം നടത്തിയത്.

മുദ്രാ ലോൺ ശരിയാക്കാനായി 60000 രൂപ വാങ്ങി, തിരികെ ചോദിച്ചപ്പോൾ ഇടനിലക്കാരൻ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു, ചികിത്സ തേടി വട്ടമ്പലം സ്വദേശി

മുദ്രാ ലോൺ എടുത്ത് തരാമെന്ന് പറഞ്ഞ് 60000 രൂപ വാങ്ങി കബളിപ്പിച്ചു, നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇടനിലക്കാരൻ വാഹനത്തിന്റെ താക്കോൽ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെന്ന് പരാതി, താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി വട്ടമ്പലം സ്വദേശി. ടാപ്പിംഗ് തൊഴിലാളിയായ കുമരംപുത്തൂർ വട്ടമ്പലം ഇരുമ്പൻ വീട്ടിൽ മുഹമ്മദ് ബഷീറിനാണ് മർദനമേറ്റത്. തുണിക്കച്ചവടത്തിനായി ബഷീറും ഭാര്യയും ബാങ്കിൽ നിന്ന് മുദ്രാ വായ്പ എടുക്കുന്നതിനായി ശ്രമിക്കുന്നതിനിടെ പെരിന്തൽമണ്ണ സ്വദേശിയായ മൻസൂർ സഹായിക്കാമെന്നേറ്റെന്നും ഇതിനായി ബഷീറിന്റെ പക്കൽ നിന്നും 60000 രൂപ കൈപ്പറ്റുകയായിരുന്നുവെന്നും ബഷീറിന്റെ ഭാര്യാ പിതാവ് ഉമ്മർ പറഞ്ഞു. എന്നാൽ നാലു മാസം കഴിഞ്ഞിട്ടും വായ്പയോ കൈപ്പറ്റിയ രൂപയോ തിരികെ ലഭിച്ചില്ല. തുടർന്ന് ഇന്ന് മണ്ണാർക്കാട് കെ ടി എം സ്കൂളിന് സമീപം ബഷീർ മൻസൂറിനെ യാദൃചികമായി കാണുകയും പണം തിരികെ നൽകുവാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ പണം തരില്ലെന്ന് വ്യക്തമാക്കിയ മൻസൂർ ബഷീറിനെ തന്റെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് ഉമ്മർ പറഞ്ഞു. മുഖത്തിന്റെ ഇടതു വശത്തായി പരിക്കേറ്റ ബഷീർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൻസൂറിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ തട്ടിപ്പിനുമേൽ ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ജുമുഅ സമയത്ത് വന്ന് കള്ളവോട്ട് ചെയ്തു. ചങ്ങലീരിയിലെ കള്ളവോട്ട് ചെയ്തത് സിപിഎമ്മെന്ന് യുഡിഎഫ്. യുഡിഎഫാണെന്ന് സിപിഎം

ജുമുഅ സമയത്ത് വന്ന് കള്ളവോട്ട് ചെയ്തു. ചങ്ങലീരിയിലെ കള്ളവോട്ട് ചെയ്തത് സിപിഎമ്മെന്ന് യുഡിഎഫ്. യുഡിഎഫാണെന്ന് സിപിഎം

District News

Videos

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പുരം 2024 - വലിയാറാട്ട് തത്സമ

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം

മണ്ണാർക്കാട് പൂരം വലിയാറാട്ട് - തത്സമയം