നഗരവികസനം : പ്രവർത്തനങ്ങളുടെ തടസ്സം നീക്കാൻ പ്രധാന പ്രശ്നങ്ങൾ കരാറുകാരെ ഏൽപിച്ചതായി എം.എല്‍.എ

മണ്ണാർക്കാടിന്റെ ദേശീയ പാതാ വികസനത്തിന് ഊർജ്ജിത ശ്രമവുമായി എം.എൽ.എ.എൻ.ഷംസുദ്ദീൻ. പ്രവർത്തനങ്ങളുടെ തടസ്സം നീക്കാൻ പ്രധാന പ്രശ്നങ്ങൾ കരാറുകാരെ ഏൽപിച്ചു. നഗരവികസനത്തിന് എക്കാലവും കീറാമുട്ടിയായ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിക്കലും, പാതയോരങ്ങളിലെ മരം മുറിച്ചു മാറ്റലും കരാറുകാരായ ഉരാലുങ്കൽ ലേബർ കോ-ഓപറേറ്റീവ് സൊസൈറ്റിയെ ഏൽപ്പിക്കാൻ തീരുമാനമായി. ഇതോടെ നഗരത്തിലെ ദേശീയ പാതാ വികസനം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇത് സംബന്ധിച്ച് ചൊവാഴ്ചയാണ് എം.എൽ.എ. ഷംസുദ്ദീൻ വിശദീകരണം നൽകിയത്. മേൽ പ്രവർത്തനങ്ങൾ കരാറുകാരെ ഏൽപിക്കാൻ ദേശീയപാത ഉന്നത അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്ന് എം.എൽ.എ.പറഞ്ഞു. ഇതിന്റെ നിർമ്മാണമാരംഭിച്ച നഗരത്തിലെ കൽവർട്ടുകളുടെ പ്രവർത്തനങ്ങൾ മഴക്കാലത്തിന് മുൻപേ പൂർത്തീകരിക്കും. സ്ഥലം വിട്ടു കൊടുക്കുന്നതിനായി ASP പട്ടയ ഉടമകൾ ആവശ്യപ്പെട്ട രേഖ നൽകാൻ കേസ് നില നിൽക്കെ നിയമപരമായി തടസ്സമുണ്ട്. എന്നാൽ ഇതില്ലാതെ തന്നെ

നഗരവികസനത്തിനായി സ്ഥലം വിട്ടു നൽകണമെന്ന് അഭ്യർത്ഥിച്ചു. വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥരെ ഏൽപിച്ചാൽ കാലതാമസം വരുമെന്നതിനാലാണ് ഇത് കരാറുകാരെ ഏൽപിക്കുന്നതെന്ന് എം.എൽ.എ.വ്യക്തമാക്കി. നഗരവികസനത്തിനായി ജനകീയ കൂട്ടായ്മകൾ രംഗത്ത് വന്ന സാഹചര്യത്തിലാണ് തന്റെ ഭാഗത്ത് നിന്ന് പൂർത്തീകരിച്ച നടപടികൾ വിശദീകരിക്കേണ്ട ആവശ്യം വന്നതെന്നും അദ്ദേഹം പറഞ്ഞു. ASP പട്ടയ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം കേസ് തീരുന്ന മുറക്ക് ആലോചിക്കുമെന്നും ഷംസുദ്ദീൻ വ്യക്തമാക്കി. നഗരത്തിന്റെ ദേശീയപാത വികസനത്തിന്റെ പ്രതിസന്ധികളെ ഒഴിവാക്കാൻ സേവ് മണ്ണാർക്കാടിന്റെ നേതൃത്വത്തിൽ റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ ചെയർമാനായുള്ള ആക്ഷൻ കമ്മിറ്റി ശക്തമായ ചുവട് വച്ചതിന് പിറകെ എം എൽ എ യുടെ നിലപാട് ജനങ്ങൾക്ക് വലിയൊരു പ്രത്യാശയാണ് നൽകിയിട്ടുള്ളത്. ഭരണ പ്രതിപക്ഷ ഭേതമെന്യെ രൂപീകൃതമായ ആക്ഷൻ കമ്മിറ്റി വികസനത്തിനായി സടകുടയുമ്പോൾ പ്രതിസന്ധികൾ മുട്ടുമടക്കുo.

Related