വ്യാപാരി വ്യവസായി ഏകോപനസമിതി വനിത വിങ്ങ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാർക്കാട് വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. അർബുദത്തെ അറിയൂ.. പ്രതിരോധിക്കൂ.. എന്ന ആശയം ഉയർത്തിപിടിച്ചാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ബുധനാഴ്ച രാവിലെ 10 മണിക്ക് വ്യപാര ഭവനിൽ നടത്തപ്പെട്ട ചടങ്ങ് വനിതാ വിങ് സംസ്ഥാന പ്രസിഡന്റ്‌ സൗമിനി ഉദ്‌ഘാടനം ചെയ്തു. കുമരംപുത്തൂർ എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രീതി ക്ലാസ്സുകൾക് നേതൃത്വം

നൽകി. കൂടാതെ മണ്ണാർക്കാട് വനിതാ വിങ് പ്രവർത്തകർ ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്തു. വനിതാ വിങ് പ്രസിഡന്റ്‌ അജിത വി ചടങ്ങിൽ അധ്യക്ഷയായി. വ്യപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌ ബാസിത് മുസ്ലിം, വനിതാ വിങ് ജില്ലാ ട്രഷറർ മിനി എന്നിവർ മുഖ്യാതിഥികളായി. പത്മജാ മോഹനൻ, രമേശ്‌ പൂർണിമ, ജോൺസൻ, റംല, രാജമ്മ, സിംലി വിൽസൺ, എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related