അട്ടപ്പാടി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു.

അട്ടപ്പാടി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു. കഴിഞ്ഞ വർഷത്തെ ശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിടിഞ്ഞ അതേ സ്ഥലത്താണ് വീണ്ടും ദുരന്തം തലപൊക്കുന്നത്. ചുരത്തിലെ പത്താം വളവിലാണ് കഴിഞ്ഞ കാലവർഷത്തിലെ ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞ് റോഡ്

മൂടിയത്. ദിവസങ്ങളുടെ ഭഗീരഥപ്രയത്നം കൊണ്ടാണ് ഇതിലൂടെ ഗതാഗതം പുന:സ്ഥാപിച്ചത്. ഈ സ്ഥലത്താണ് മണ്ണ് ഊർന്നിറങ്ങുന്നത്. മഴ ശക്തമായതോടെ ചുരത്തിൽ അഗളി എഎസ്പിയുടെ നേതൃത്വത്തിൽ 4 അംഗ എസ്.ഐ.മാരുൾപ്പെടെ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

Related