കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ മുതിർന്ന ഡ്രൈവേഴ്‌സിനെ അനുമോദിക്കലും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ മണ്ണാർക്കാട് മേഖല കമ്മറ്റിയുടെ നേതിര്ത്വത്തിൽ മുതിർന്ന ഡ്രൈവേഴ്‌സിനെ അനുമോദിക്കലും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. മണ്ണാർക്കാട് അമ്പാടത്ത് ഹാളിൽ നടത്തപ്പെട്ട അനുമോദന ചടങ്ങ് മണ്ണാർക്കാട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മനുരാജ് ഉദ്‌ഘാടനം ചെയ്തു. കെ ടി ഡി ഒ മണ്ണാർക്കാട് മേഖല

ഭാരവാഹി ഷിജു അധ്യക്ഷനായ ചടങ്ങിൽ മുതിർന്ന ഡ്രൈവർമാരെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജനീഷ്, ജില്ലാ പ്രസിഡന്റ്‌ സുഭാഷ്, സെക്രട്ടറി സലാം, മണികണ്ഠൻ, ഷാബു, ജയറാം എന്നിവർ പങ്കെടുത്തു സംസാരിച്ചു. റഷീദ്, നജീബ്, ഫിറോസ്, സാജൻ, ഹുസൈൻ, അസീസ് തുടങ്ങിയർ ചടങ്ങുകൾക്കു നേതിര്ത്വം നൽകി.

Related