കെ.എസ്.ടി.യു. അവകാശ ദിനം ആചരിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു. അവകാശ ദിനം ആചരിച്ചു. അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സേവനത്തിൽ പ്രവേശിച്ച അധ്യാപകർക്ക് നിയമനാംഗീകാരം നൽകുക തുടങ്ങി 37 ആവശ്യങ്ങളടങ്ങുന്ന അവകാശ പത്രിക വിദ്യാഭ്യാസ ഉപഡയറക്ടർക്കും, ജില്ല -ഉപജില്ല വിദ്യാഭ്യാസ

ഓഫീസർമാർക്കും സമർപ്പിച്ചു. ഇതിന്റെ തുടർച്ചയായി ജൂലൈ 28 ന് ജില്ലാ മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, ഭാരവാഹികളായ കരീം പടുകുണ്ടിൽ, റഷീദ് ചതുരാല, എ.മൊയ്തീൻ, ഷൗക്കത്തലി തുടങ്ങിയവർ പങ്കെടുത്തു