കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു.

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷരീഫ് ഉദ്ഘാടനം ചെയ്തു. ഒരു മാസത്തെ പെന്‍ഷന് തുല്ല്യമായ തുക ഉത്സവ ബത്തയായി അനുവദിക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം

റദ്ദ് ചെയ്യുക, പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക തുടങ്ങിയവ ആവശ്യങ്ങള്‍ യൂണിയന്‍ ഉന്നയിച്ചു. ചടങ്ങില്‍ നവാഗതരെ സ്വീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എം.രാമകൃഷ്ണനെ ആദരിച്ചു. പി.എ ഹസ്സന്‍ മുഹമ്മദ്, പി.എന്‍ മോഹനന്‍, കെ. മോഹന്‍ദാസ്, ടി.പി ഹസനത്ത്, പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related