മണ്ണാര്‍ക്കാട് സീഡാക് ആര്‍ട്‌സ് & സയന്‍സ് കോളേജും എലമ്പുലാശ്ശേരി കരുണാകര എ.യു.പി സ്‌ക്കൂളും സംയുക്തമായി ഹിരോഷിമ ദിനം ആചരിച്ചു.

മണ്ണാര്‍ക്കാട് സീഡാക് ആര്‍ട്‌സ് & സയന്‍സ് കോളേജും എലമ്പുലാശ്ശേരി കരുണാകര എ.യു.പി സ്‌ക്കൂളും സംയുക്തമായി ഹിരോഷിമ ദിനം ആചരിച്ചു. സീഡാക് കോളേജ് പ്രിന്‍സിപ്പല്‍ ദേവികുമാര്‍, സ്‌ക്കൂള്‍ പ്രധാനാധ്യാപിക ശോഭ എന്നിവര്‍ പ്രാവിനെ പറത്തിക്കൊണ്ടാണ് പരിപാടി

ഉദ്ഘാടനം ചെയ്തത്. ലവ്‌ഡോവ് എന്ന പരിപാടിയുടെ ഭാഗമായി ഫ്‌ളാഷ് മോബും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പോസ്റ്റര്‍ നിര്‍മ്മാണം, റിപ്പോര്‍ട്ടിംഗ്, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, നിരഞ്ജന്‍ സ്മാരക സന്ദര്‍ശനം എന്നിവയും നടന്നു.