മണ്ണാർക്കാട് : ശക്തമായ മഴയിൽ വീടുകൾ തകർന്നു.

ശക്തമായ മഴയെ തുടർന്ന് മണ്ണാർക്കാട് മേഖലയിൽ വീടുകൾ തകർന്നു . ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തെങ്കര ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് വീടുകൾ പൂർണമായും തകർന്നത്. തെങ്കര ചിറപ്പാടം മഞ്ചീരി ഭാസ്ക്കക്കരന്റെ വീട് പൂർണമായും തകർന്നു .തെങ്കര കനാൽ കാവുങ്ങൽ തങ്കപ്പന്റേയും വീട് തകർന്നു. പുഞ്ചക്കോട് പള്ളത്ത് ദിവാകരനെ വീട്ടിലേക്ക്

വെള്ളം ഇരച്ചുകയറി വീട് തകർന്നു. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ കനാൽ ബണ്ട് തകർന്നു വീട്ടിലേക്ക് വെള്ളം കയറുകയായിരുന്നു. ചിറപ്പാടം മഞ്ഞളിങ്ങല്‍ കദീജയുടേയും വീട് തകര്‍ന്നു. കാഞ്ഞിരപ്പുഴ കുമരംപുത്തൂർ, കോട്ടോപ്പാടം. മണ്ണാർക്കാട് പഞ്ചായത്തുകളിൽ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി .നിരവധി വീടുകൾക്കാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്.