കാലവർഷം : കരിമ്പയിലും വ്യാപകമായ നാശനഷ്ടം, മമ്പറത്ത് ഏഴംഗ കുടുംബത്തെ രക്ഷിച്ചത് സാഹസിക പ്രവർത്തനങ്ങളിലൂടെ.

ശക്തമായ കാലവർഷം. കരിമ്പ പഞ്ചായത്തിലും വ്യാപകമായ നാശനഷ്ടം സംഭവിച്ചു. മമ്പറത്ത് ഏഴംഗ കുടുംബത്തെ രക്ഷിച്ചത് സാഹസിക പ്രവർത്തനങ്ങളിലൂടെയാണ്. മമ്പറം പെരിന്താറ്റിൽ വീട്ടിൽ സനോജിന്റെ വീട്ടിലും കൃഷിയിടത്തിലുമാണ് വെള്ളം ഇരച്ചു കയറിയത്. പുലർച്ചെയാണ് സത്രം കാവ്, തുപ്പനാട് പുഴകൾ കരകവിഞ്ഞതോടെ സനോജിന്റെ വീട്ടിനുള്ളിൽ വെള്ളം നിറഞ്ഞത്. ഒഴുക്കിന്റെ ശക്തിയിൽ ടി.വി. ഫ്രിഡ്ജ് ഉൾപ്പെടെ വീട്ടു സാമഗ്രികളെല്ലാം തന്നെ ഒലിച്ചു പോയി. കാർഷിക വിളകളും

വൻതോതിൽ ഒഴുക്കിൽ പെട്ടു . വീട്ടിനുള്ളിലുണ്ടായിരുന്ന സനോജ്, അമ്മ,ഭാര്യ, മക്കൾ എന്നിവരെ ഫയർഫോഴ്സ്, പോലീസ് സേനകളെത്തി ട്യൂബിൽ കയർ കെട്ടിയാണ് രക്ഷിച്ചത്. കോങ്ങാട് മണ്ഡലത്തിൽ വൻ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് സ്ഥലം സന്ദർശിച്ച എം.എൽ.എ കെ.വി.വിജയദാസ് പറഞ്ഞു. ഇതിന് തക്കതായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. ദുരിതബാധിതരെ സഹായിക്കുന്നതിനായി ജനപ്രതിനിധികളും, പൊതുജനങ്ങളും കൈയ് മെയ് മറന്ന് പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

Related