കരിമ്പ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, പകൽ വീടിന്റെയും ഉദ്ഘാടനം ആഗസ്റ്റ് 12 ന് മന്ത്രി കെ.കെ.ഷൈലജ ഉദ്ഘാടനം ചെയ്യും.

കരിമ്പ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, പകൽ വീടിന്റെയും ഉദ്ഘാടനം ആഗസ്റ്റ് - 12-ന് നടക്കും. കല്ലടിക്കോട് ആരോഗ്യ കേന്ദ്രം അങ്കണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് 5 മണിക്കാരംഭിക്കുന്ന ചടങ്ങ് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ഷൈലജ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ബ്ലോക്ക്

പഞ്ചായത്ത് നിർമ്മിച്ചു നൽകുന്ന വയോജന വിശ്രമകേന്ദ്രമായ പകൽ വീടിന്റെ തക്കോൽ ദാനം പ്രസിഡണ്ട് ഒ.പി. ഷെരീഫ് നിർവ്വഹിക്കും. എം.എൽ.എ.കെ.വി.വിജയദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് പരിപാടിയെ സംബന്ധിച്ച് വിശദീകരിച്ച കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ജയശ്രീ അറിയച്ചു.

Related