വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി കല്ലടിക്കോട് ശോഭായാത്ര നടന്നു.

വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി കല്ലടിക്കോട് ശോഭായാത്ര നടന്നു. അറുപതോളം ഗണേശ വിഗ്രഹങ്ങളൊടെ മഹാശോഭ യാത്രയായി സംഗമിച്ച് നഗരം കാവി കടലായി മാറി. ദിവസങ്ങൾ നീണ്ടു നിന്ന പൂജകൾക്ക് ശേഷം മുണ്ടൂർ ,കരിമ്പ ,തച്ചമ്പാറ ,കടമ്പഴിപ്പുറം ,കോങ്ങാട് എന്നീ

അഞ്ചു പഞ്ചായത്തുകളിൽ നിന്നുള്ള ഗണേശ വിഗ്രഹങ്ങൾ ഉച്ചക്ക് 4.30 ടി ബി ജംഗ്ഷനിൽ സംഗമിച്ച് തുപ്പനാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെത്തി .തുടർന്ന് പുഴയിൽ നിമജ്ജനം നടത്തി. ശബ്ധങ്ങൾ ക്രമീകരിച്ചു കൊണ്ടും പ്രർത്ഥനകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു മുഴുവൻ ശോഭാ യാത്രയും.