മണ്ണാർക്കാട് നഗരസഭയിൽ ലീഗ് കൗൺസിലർ രാജി സന്നദ്ധത അറിയിച്ചു

മണ്ണാർക്കാട് നഗരസഭയിൽ രാജി ഭീഷണി മുഴക്കി ലീഗ് കൗൺസിലർ. മുസ്‌ലിം ലീഗ് അംഗമായ ചെയർപെഴ്സന്റെ ചിറ്റമ്മ നയമാണു രാജിക്കു കാരണമെന്നാണു ആരോപണമെങ്കിലും കൗൺസിൽ യോഗം തീരുമാനിച്ച പദ്ധതിക്കു ഡിപിസി അംഗീകാരം ലഭിക്കാത്ത സംഭവം മുൻ നിർത്തിയാണു അഞ്ചാം വാർഡു കൗൺസിലർ സലീന വേളക്കാടൻ രാജിക്കൊരുങ്ങിയത്. വാർഡിലെ കൊടുവാളിക്കുണ്ട് കെഎച്ച് റോഡിന് 1.5 ലക്ഷം രൂപ അനുവദിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഡിപിസി അംഗീകരിച്ച ലിസ്റ്റിൽ ഈ പദ്ധതി മാത്രം ഉൾപ്പെടാതെപോയത് ചെയർപെഴ്സന്റെ ഇടപെടലാവാമെന്നാണു കൗൺസിലറുടെ ആരോപണം. വാർഡിലെ പ്രധാനപ്പെട്ട വിഷയമാണ് ഈ റോഡ്. ആ റോഡിനു അനുവദിച്ച തുകയ്ക്കു ഡിപിസി

അംഗീകാരം ലഭിക്കാതെ പോയതിനു പിന്നിൽ ചില താൽപര്യങ്ങളുണ്ടെന്ന് പാർട്ടി പ്രവർത്തകരും ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അവർ പാർട്ടിക്കു പരാതി നൽകി. തന്റെ വാർഡിലെ റോഡിനു മാത്രം തുക അനുവദിക്കാൻ കഴിയില്ലെങ്കിൽ ഭരണ സമിതിയിൽ തുടരുന്നതിൽ അർഥമില്ലന്ന് അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇതെ തുടർന്നു ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം പാർട്ടി നേതൃത്വം വിളിച്ചു. എന്നാൽ റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ഉദ്യോഗസ്ഥർ അത് ചെയർപെഴ്സണു നൽകാത്തതാണു പ്രതിസന്ധിക്കു കാരണമെന്നു മുസ്‌ലിം ലീഗ്ന ഗരസഭ കമ്മിറ്റി നേതൃത്വം അറിയിച്ചു. 16 നുള്ള ഡിപിസിയിൽ ഈ റോഡിനു അംഗീകാരം ലഭ്യമാക്കുമെന്ന് നേതൃത്വം കൗൺസിലർക്കു ഉറപ്പു നൽകിയതായും നേതൃത്വം അറിയിച്ചു.

Related