കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ പ്രത്യേക ക്യാമ്പെയ്ൻ നടന്നു.

കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രത്യേക ക്യാമ്പെയ്ൻ നടന്നു. 2020 ഓടു കൂടി രാജ്യത്ത് തന്നെ കുഷ്ഠരോഗത്തെ നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ലപ്രസി കേസ് ഡിക്റ്റഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. മണ്ണാർക്കാട് നഗരസഭ,താലൂക് ആശുപത്രി, കുമരംപുത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം

എന്നിവ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. രാവിലെ നടന്ന ചടങ്ങ് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.എൻ.പമീലി ഉദ്ഘാടനം ചെയ്തു. ക്യാമ്പെയിനോടനു ബന്ധിച്ച് ദൃശ്യാവതരണവും സംഘടിപ്പിച്ചിരുന്നു. ഡോ. അസ്മ ഷെറിൻ, ഡോ.റഷീദ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാമദാസ്,സ്റ്റാഫ് നഴ്സുമാരായ അശ്വതി, നീതു ,സുപ്രിയ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related