കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്ററി സ്ക്കൂളിൽ നാട്ടു വാഴ കൃഷി വിളവെടുപ്പു ഉത്സവം നടന്നു.

കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്ററി സ്ക്കൂളിൽ നാട്ടു വാഴ കൃഷി വിളവെടുപ്പു ഉത്സവം നടന്നു. നാടിന്റെ കാർഷിക പാരമ്പര്യം പുതു തലമുറക്ക് പകരുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടു വാഴ കൃഷിക്കായി സ്ക്കൂളിൽ പദ്ധതിയൊരുക്കിയത്. സ്ക്കൂൾ

പരിസരത്താണ് കൃഷിക്ക് സ്ഥലമൊരുക്കിയത്. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ നട്ടുനനച്ച് വളർത്തിയ വാഴക്കുലകളും പരിപാടിയിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ കർഷകനെ ചടങ്ങിൽ ആദരിച്ചു.

Related