എം.ഇ.എസ് കല്ലടി കോളേജിൽ കേക്ക് നിർമ്മാണ ശിൽപ്പശാല നടത്തി.

എം.ഇ.എസ് കല്ലടി കോളേജിൽ കേക്ക് നിർമ്മാണ ശിൽപ്പശാല നടത്തി. കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗമാണ് ഏകദിന ശിൽപശാല സംഘടിപ്പിച്ചത്. നാവിൽ രസമൂറുന്ന വൈവിധ്യങ്ങളായ കേക്കുകളും ബിസ്ക്കറ്റുകളുമാണ് പണിപ്പുരയിൽ നിർമ്മിക്കപ്പെട്ടത്.കോളേജിലെ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമാണ് കേക്ക് നിർമ്മാണത്തിൽ പരിശീലനം

നൽകുന്നത്. ഡിപ്പാർട്ട്മെന്റ് മേധാവി ഫൈസൽ, സഹ അധ്യാപിക റസീന എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. വിപണിയിൽ സുപരിചിതമായ ബ്ലാക്ക് ഫോറസ്റ്റ്, മാർബിൾ, ചോക്കലേറ്റ്, സ്പോഞ്ച്, കാരറ്റ് തുടങ്ങി കേക്കുകളുടെ വ്യത്യസ്ത വകഭേതങ്ങളാണ് ആകർഷണീയമാം വിധം നിർമ്മിച്ചത്.

Related