കരിമ്പ പഞ്ചായത്തിലെ മമ്പുറം പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നു.

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് 2018,19,20 വാർഷിക പദ്ധതികളിൽ 25 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന കരിമ്പ ഗ്രാമ പഞ്ചായത്തിലെ മമ്പുറം പാലത്തിന്റെ നിർമാണ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ഒ.പി. ഷെരീഫ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ യൂസഫ് പാലക്കൽ സ്വാഗതം പറഞ്ഞു. മണ്ണാർക്കാട് ശ്രീകൃഷ്ണപുരം ബ്ലോക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കാരാകുർശ്ശിയിലെ കൊങ്ങഞ്ചേരി പ്രദേശത്തുള്ള മമ്പുറംതോടിന്

കുറുകെയാണ് നിർമ്മിക്കുന്നത്. പാലം യാഥാർത്ഥ്യമാവുന്നതോടെ സുൽത്താൻ റോഡിലെ കോരമൺകടവിൽ നിന്നും കരിമ്പയിലെത്താൻ ചുരുങ്ങിയ ദൂരം മതിയാവും. എൻ.സെയ്തലവി, പി.അലവി, കെ.പി.മൊയ്തു, സി.അച്ചുതൻ നായർ, ജിമ്മി മാത്യു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീജ, ആന്റണി മതിപ്പുറം, എ.എം.മുഹമ്മദ് ഹാരിസ്, കാരാകുർശ്ശി ഗ്രാമപഞ്ചായത്ത് മെമ്പർ ലീല പി.കെ, അസ്സി.എഞ്ചിനീയർ രാജൻ എന്നിവര്‍ പ്രസംഗിച്ചു. നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്നത് പാലക്കാട് ജില്ലാ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘമാണ്.

Related