കപ്പടം ഗവ : എൽ.പി.സ്കൂളിൽ നവീകരിച്ച ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം ചെയ്തു.

മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരിമ്പ ഗ്രാമ പഞ്ചായത്തിലെ കപ്പടം ഗവ: എൽ.പി.സ്കൂളിൽ നവീകരിച്ച ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനം കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ജയശ്രീ നിര്‍വ്വഹിച്ചു. ബ്ലോക്ക് മെമ്പർ യൂസഫ് പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. പുതുതായി പണി കഴിപ്പിച്ച പ്രവേശന കവാടം ബ്ലോക്ക് പ്രസിഡണ്ട് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.പി.കോമളവല്ലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷംസുദ്ദീൻ നന്ദിയും

പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആൻറണി മതിപ്പുറം, രാജി പഴയകളം, മുഹമ്മദ് ഹാരിസ്, മണ്ണാർക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഒ.ജി.അനിൽകുമാർ, പി.ടി.എ.പ്രസിഡണ്ട് സി.കെ.മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഇബ്രാഹിം, എം.പി.ടി.എ.പ്രസിഡണ്ട് സക്കീന പ്രസംഗിച്ചു. അസി.എഞ്ചിനീയർ രാജൻ, സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണൻ, ശങ്കരനാരായണൻ, മൊയ്തീൻ എന്നിവര്‍ സംബന്ധിച്ചു. പദ്ധതിയ്ക്കായി 6.25 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്.

Related