കുന്തിപ്പുഴ സംരക്ഷണം : സേവ് മണ്ണാര്‍ക്കാട്‌ കുരുന്നുകളുടെ കൂട്ടായ്മയിൽ പുഴയോരത്ത് സുഹൃത് സംഗമം ഒരുക്കി.

കുന്തിപ്പുഴയുടെ സംരക്ഷണവുമായി സേവ് മണ്ണാർക്കാടിന്റെ കുട്ടിക്കൂട്ടം. കുരുന്നുകളുടെ കൂട്ടായ്മയിൽ പുഴയോരത്ത് സുഹൃത് സംഗമം ഒരുക്കി. ആറാട്ടുകടവിലാണ് വൈകിട്ട് പരിപാടി സംഘടിപ്പിച്ചത്. പുഴയുടെ സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കി സാംസ്ക്കാരിക പ്രവർത്തകരും സജീവമായിരുന്നു. കുന്തിപ്പുഴ നാടിന്റെ ജീവൻ തുടിപ്പാണെന്ന് ചടങ്ങിൽ കെ.പി.എസ്.പയ്യനടം അഭിപ്രായപ്പെട്ടു. പുഴയെ നശിപ്പിച്ചതിൽ മുതിർന്നവർ ചെയ്ത തെറ്റ് യുവതലമുറ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കുട്ടി കൂട്ടം പുഴയോരത്ത് വിവിധ കളികളിലേർപ്പെട്ടു. മുൻ തലമുറക്ക് ഇന്നും ഏറെ ഗൃഹാതുരത്വമായി

നിലകൊള്ളുന്ന പട്ടം പറത്തലും, കടലാസു തോണിയിറക്കലും, മണ്ണപ്പം ചുടലുമായി പുഴയോരത്ത് ഏറെ നേരം കളിച്ചു തിമിർത്തു .മുതിർന്നവരും ചെറു ബാല്യം വീണ്ടെടുത്ത് കുരുന്നുകൾക്കൊപ്പം ആഹ്ലാദം പങ്കു വച്ചു. നാടിന്റെ സാംസ്ക്കാരിക്ക പൈതൃകത്തിന്റെ പുനഃസ്ഥാപന ദൗത്യവുമായി സേവ് മണ്ണാർക്കാട് രൂപീകരിച്ച കുട്ടി കൂട്ടം നിർണ്ണായക ചുവട് വയ്പാണ് സായാഹ്‌ന സംഗമത്തിലൂടെ നടത്തിയത്. സേവ് മണ്ണാർക്കാട് ഭാരവാഹികളായ ഫിറോസ് ബാബു, അബ്ദുൾ ഹാദി, നഷീദ് പിലാക്കൽ, അസ്ലം അച്ചു തുടങ്ങിയവർ പങ്കെടുത്തു.

Related