സമൃദ്ധിയുടെ ദിനങ്ങൾക്കായി കണിയൊരുക്കി മലയാളികൾ വിഷു വിപുലമായി കൊണ്ടാടി.

മേടമാസ പൊൻപുലരിയുടെ കിരണങ്ങൾ കണി കണ്ട് കേരളം . സമൃദ്ധിയുടെ ദിനങ്ങൾക്കായി കണിയൊരുക്കി മലയാളികൾ വിഷു വിപുലമായി കൊണ്ടാടി. പുലർച്ചെ അഞ്ച് മണിയോടെയാണ് കണി കാണുന്നതിനുള്ള മുഹൂർത്തമുണ്ടായത്. ഉറക്കമെഴുന്നേറ്റ ചെറു ബാല്യങ്ങൾ കണ്ണിമകളിൽ തെളിനീർ ചാലിച്ച് കാർ മുകിൽ വർണ്ണനെ കണി കണ്ട്

മലയാള വർഷ പിറവിക്ക് സാക്ഷ്യം വഹിച്ചു. ഒരാണ്ടിന്റെ സമ്പദ് സമൃദ്ധിക്കുള്ള തുടക്കമെന്നോണം മുതിർന്നവർ കൈ നീട്ടങ്ങൾ കുരുന്നു കരങ്ങളിലേക്ക് പകർന്നു. കണിക്കൊന്നയും, നാണയ തുട്ടുകളും, ഫലയിനങ്ങളും ചേർത്ത് സമൃദ്ധിയുടെ കണികളാണ് ഗൃഹങ്ങളിലൊരുക്കിയത്. തുടർന്ന് കമ്പിത്തിരി ,പൂത്തിരികളും, പടക്കം പൊട്ടിക്കലുമായി വിഷുവിന്റെ ആവേശം നുരഞ്ഞുയർന്നു.

Related