വി.കെ ശ്രീകണ്ഠന് വേണ്ടി വോട്ടഭ്യാര്‍ത്ഥിച്ച് ഭാര്യ കെ.എ തുളസി.

മണ്ണാര്‍ക്കാട് മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സ്ഥാനാര്‍ത്ഥി വി.കെ ശ്രീകണ്ഠന് വേണ്ടി വോട്ടഭ്യാര്‍ത്ഥിച്ച് ഭാര്യ കെ.എ തുളസി രംഗത്തെത്തി. മണ്ണാര്‍ക്കാട് വിവിധ കേന്ദ്രങ്ങളില്‍ നടന്ന യോഗങ്ങളില്‍ തുളസി പ്രസംഗിച്ചു. പാര്‍ലമെന്റ് മണ്ഡലങ്ങളിലെ മുഴുവന്‍ വീടുകളില്‍

സ്ഥാനാര്‍ത്ഥിക്ക് നേരിട്ടെത്തുന്നതിന്റെ ബുദ്ധിമുട്ട് അറിയിച്ച തുളസി ഓരോരുത്തരും യു.ഡി.എഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ജനപ്രതിനിധിയായാല്‍ ശ്രീകണ്ഠന്‍ ജനങ്ങളിലെരാളായി പ്രവര്‍ത്തിക്കുമെന്നും തുളസി ഉറപ്പ് നല്‍കി. വനിത വോട്ടര്‍മാരെ കൂടുതല്‍ സ്വാധീനിക്കുകയെന്ന ലക്ഷ്യവുമായാണ് യു.ഡി.എഫിന്റെ വനിത സംഗമങ്ങള്‍ പുരോഗമിക്കുന്നത്.

Related