എടത്തനാട്ടുകര ചളവയില്‍ +2 വിന് സമ്പൂര്‍ണ്ണ എ പ്ലസ്സ് നേടിയ വര്‍ഷക്ക് ഉന്നത പഠനത്തിനായി നാട്ടുകാരുടെ കൈതാങ്ങ്.

എടത്തനാട്ടുകര ചളവയില്‍ +2 വിന് സമ്പൂര്‍ണ്ണ എ പ്ലസ്സ് നേടിയ വര്‍ഷക്ക് ഉന്നത പഠനത്തിനായി നാട്ടുകാരുടെ കൈതാങ്ങ്. മെഡിക്കല്‍ എന്‍ട്രന്‍സ് ലഭിക്കുന്നതിന് വേണ്ടിയുള്ള കോച്ചിംഗിന് ആവശ്യമായ പണം കണ്ടെത്താന്‍ വര്‍ഷ അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൊടക്കാടന്‍ അബൂബക്കറിന് നിവേദനം നല്‍കി. 6 ാം വയസ്സില്‍ രക്ഷിതാക്കന്‍ ഉപേക്ഷിച്ച കുട്ടിയാണ് വര്‍ഷ. മുത്തച്ഛന്‍ ചന്ദ്രനും മുത്തശ്ശി ലക്ഷ്മിയുമാണ് കുട്ടിയെ പഠിപ്പിച്ച് +2 വരെ എത്തിച്ചത്. ഇവര്‍ക്ക് പ്രായമായതോടെ പഠനത്തില്‍ മികവ്

കാട്ടിയ കുട്ടിയ്ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിനായാണ് നാട്ടുകാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ സമീപിക്കുന്നത്. വര്‍ഷയ്ക്കായി പാലായിലുള്ള മെഡിക്കല്‍ എന്‍ട്രന്‍സ് കോച്ചിംഗിലേക്ക് നാട്ടുകാര്‍ അനുമതി വാങ്ങി. ഇപ്പോള്‍ പഠനത്തിനായുള്ള പണം കണ്ടെത്തുന്ന തിരക്കിലാണ് നാട്ടുകാര്‍. എടത്തനാട്ടുകര ഗവണ്‍മെന്റ് ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ സയന്‍സ് ബയോളജി വിഭാഗത്തിലാണ് വര്‍ഷ സമ്പൂര്‍ണ്ണ എ പ്ലസ്സ് നേടിയത്. നിവേദനം സമര്‍പ്പിച്ച ചടങ്ങില്‍ എം.നാസര്‍, എം.പി സുഗതന്‍, ബ്രിജേഷ്, പരമന്‍, കെ.ഉമ്മര്‍, ലക്ഷ്മി, ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related