എസ്.വൈ.എസ് സാന്ത്വനം റിലീഫ് കിറ്റ് വിതരണം ചെയ്തു.

എസ്.വൈ.എസ് പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് മര്‍ക്കസുല്‍ അബ്‌റാറില്‍ റിലീഫ് കിറ്റ് വിതരണം ചെയ്തു. 500 ഓളം പേര്‍ക്ക് കിറ്റുകളും 200 ഓളം മദ്‌റസ അധ്യാപകര്‍ക്ക് വസ്ത്രങ്ങളുമാണ് നല്‍കിയത്. സാന്ത്വന വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തിവരുന്നു. അബ്‌റാറില്‍ നടന്ന ചടങ്ങില്‍ മുന്‍

ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി മുഖ്യാതിഥിയായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. മൈലാംപാടം അബ്ദുള്‍ അസീസ് സഖാഫി, അബൂബക്കര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുബാറക് സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, സുലൈമാന്‍ മുസ്‌ലിയാര്‍, എം.വി സിദ്ധീഖ് സഖാഫി, ഉസ്മാന്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related