തച്ചമ്പാറ പഞ്ചായത്ത് പ്രസിഡണ്ടിന്റെ രാജി പാർട്ടിയുടെ മുൻകൂർ അനുമതി നേടിയിട്ടാണെന്ന് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി.മൊയ്തു. തെറ്റായ വാർത്തകൾ മാധ്യമസൃഷ്ടിയെന്നും മൊയ്തു.

തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവച്ച സംഭവം. ലീഗിൽ കലാപമില്ലെന്ന് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.പി.മൊയ്തു. ഫിർദൗസയുടെ രാജി പാർട്ടിയുടെ മുൻകൂർ അനുമതി നേടിയിട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ലീഗിലോ മുന്നണിയിലോ

അഭിപ്രായ വ്യത്യാസമില്ല. രാജി പാർട്ടി ആലോചിച്ചിട്ടാണ് സ്വീകരിച്ചത്. ഇത് സംബന്ധിച്ചുള്ള തെറ്റായ വാർത്തകൾ മാധ്യമസൃഷ്ടിയാണ്. പുതിയ പ്രസിഡണ്ട് സ്ഥാനവും പാർട്ടിയും മുന്നണിയും ഒരുമിച്ച് തീരുമാനിച്ചിട്ടുള്ളതാണ്. മറച്ച് പ്രചരണം നടന്നുന്നത് ആരെന്ന് അറിയില്ലെന്നും കെ.പി.മൊയ്തു പറഞ്ഞു.

Related