കള്‍സള്‍ട്ടന്‍സിയും കരാറുകാരും തമ്മിലുള്ള തര്‍ക്കം : ദേശീയപാത നവീകരണം ഊരാലുങ്കല്‍ സൊസൈറ്റി നിര്‍ത്തിവെച്ചു. ഉന്നതയോഗം ജൂലൈ 19 നെന്ന് എം.എല്‍.എ ഷംസുദ്ദീന്‍.

തടസ്സപ്പെട്ട നാട്ടുകല്‍ താണാവ് ദേശീയപാതയുടെ പ്രവര്‍ത്തി തുടരുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജൂലൈ 19 ന് ഉണ്ടാകുമെന്ന് മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍.ഷംസുദ്ദീന്‍. നിലവില്‍ കരാറുകാരായ ഊരാലുങ്കല്‍ സൊസൈറ്റി പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രവൃത്തികളുടെ പുരോഗതിയും അനുമതിയും നല്‍കുന്ന കണ്‍സള്‍ട്ടന്‍സിയും

കരാറുകാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ കാരണം. പ്രശ്‌നം പരിഹരിക്കുന്നതിന് ദേശീയപാത വിഭാഗം ഇടപെടുന്നുണ്ട്. ജൂലൈ 19 ന് ഇരു വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ച നടക്കുന്നുണ്ട്. ഇതില്‍ തീരുമാനമുണ്ടാകുമെന്നതാണ് പ്രതീക്ഷയെന്നും എം.എല്‍.എ പറഞ്ഞു.

Related