കല്ലടിക്കോട് റോട്ടറി ക്ലബ്ബിന് പുതിയ നേതൃത്വം. ഭാരവാഹികൾ സ്ഥാനമേറ്റു.

റോട്ടറി ക്ലബ്ബ് പ്രസിഡന്റായി സൈജു എബ്രഹാമും സെക്രട്ടറിയായി പി.രവിയും തുഷാർ വി.കെ ട്രഷററായും ചുമതലയേറ്റു. പ്രമുഖ എഴുത്തുകാരൻ എൻ.എസ്.മാധവൻ മുഖ്യാതിഥി ആയിരുന്നു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ഡോക്ടർ അച്യുതൻ കുട്ടി,ജി ജി

ആർ ജൂഗേഷ് എന്നിവർ പ്രസംഗിച്ചു. ജന ക്ഷേമത്തിനും സാമൂഹ്യ വികസനത്തിനുവേണ്ടിയും കൂടുതൽ പ്രയോജനകരമായ ആശയങ്ങൾ നടപ്പാക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള നടത്തിപ്പിലൂടെ കാര്യക്ഷമമായി മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും പുതിയ നേതൃത്വം അറിയിച്ചു.

Related