ആര്യമ്പാവ് ടാസ് ക്ലിനിക്കില്‍ ഒബ്സർവേഷൻ സെന്റര്‍, ഫിസിയോ തെറാപ്പി, കാഷ്വാലിറ്റി, ന്യൂ ലാബ് യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു.

ആതുര രംഗത്തിന് പുത്തൻ ഉണർവേകി ആര്യമ്പാവ് ടാസ് ക്ലിനിക്ക്. ഒബ്സർവേഷൻ സെന്ററിന്റെയും, ഫിസിയോ തെറാപ്പി, കാഷ്വാലിറ്റി, ന്യൂ ലാബ് യൂണിറ്റുകൾ ജനങ്ങൾക്കായി തുറന്ന് പ്രവർത്തനം ആരംഭിച്ചു. ആര്യമ്പാമ്പ് ടാസ് ടവറിലാണ് വിപുലമായ സജ്ജീകരണങ്ങളോടെ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചത്. ലോക്സഭാംഗം വി.കെ.ശ്രീകണ്oൻ കേന്ദ്രങ്ങളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വർദ്ധിച്ചു വരുന്ന രോഗങ്ങളുടെ പ്രതിരോധത്തിനായി സ്വകാര്യ

ആശുപത്രികളും സജ്ജമാവണമെന്ന് വി.കെ.ശ്രീകണ്Oൻ അഭിപ്രായപ്പെട്ടു. എം എൽ എ എൻ.ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആധുനികവത്ക്കരിച്ച ടാസ് ടവറിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശു രോഗം, ത്വക്ക് രോഗം, എല്ല് രോഗം തുടങ്ങി നിരവധി വിഭാഗങ്ങൾ സേവന സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിൽ അഹമ്മദ് അഷറഫ്, ആലായൻ റഷീദ്, സി.ജെ.രമേഷ് ഉൾപ്പെടെ നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു.

Related