വര്‍ദ്ധിക്കുന്ന വൈദ്യുത ബില്ലിന് പരിഹാരം : സൗരോര്‍ജജ സംവിധാനങ്ങളുമായി സോളാര്‍ കാര്‍ട്ട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.

മണ്ണാർക്കാട് നഗരത്തിന് സൗരോർജ്ജത്തിന്റെ പുതു സ്രോതസ്സുമായി സോളാർ കാർട്ട് തുറന്ന് പ്രവർത്തനമാരംഭിച്ചു. ടിപ്പു സുൽത്താൻ റോഡിൽ വാണി മെഡിക്കൽസിന് സമീപമാണ് പുതു സംരഭം തുറന്നത്. നഗരസഭ ചെയർപേഴ്സൺ എം.കെ.സുബൈദ സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പവർ കട്ടിനും, വൈദ്യുത ബില്ലിനുമുള്ള ശാശ്വത പരിഹാരമെന്നോണമാണ് സോളാർ കാർട്ടിന്റെ ആരംഭം. സർക്കാർ സബ്സിഡിയോടു കൂടി ബാങ്ക് ലോൺ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള സോളാർ കാർട്ടിൽ പാനലുകൾക്ക് 25 വർഷം

വരെ ഗ്യാരണ്ടി നൽകുന്നു. കൂടാതെ സോളാർ ബാറ്ററികൾക്ക് അഞ്ച് വർഷം വരെ റീ പ്ലെയ്സ്മെന്റ് വാറണ്ടിയും നൽകുന്നുണ്ട്. ഇൻവെർട്ടർ, യു പി എസ്, സി സി ടി വി എന്നിവയിൽ വിദഗ്ദ പരിശീലനം ലഭിച്ച വരെയാണ് സോളാർ കാർട്ട് സേവന സജ്ജമാക്കിയിട്ടുള്ളത്. പരിസ്ഥിതിക്കനുയോജ്യമായ ഉത്പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് ഉടമകൾ വ്യക്തമാക്കി. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി.ആർ.സെബാസ്റ്റ്യൻ, കൗൺസിലർ പുഷ്പാനന്ദ്, ബാലകൃഷ്ണൻ, ധന്യ തുടങ്ങിയവർ പങ്കെടുത്തു.

Related