കോട്ടപ്പള്ള ഗവണ്‍മെന്റ് ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ്ബ് ഇന്‍ഡോര്‍ സ്റ്റേജ് നിര്‍മ്മിച്ച് നല്‍കി.

എടത്തനാട്ടുകര കോട്ടപ്പള്ള ഗവണ്‍മെന്റ് ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലേക്ക് എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് നിര്‍മ്മിച്ച് നല്‍കിയ ഇന്‍ഡോര്‍ സ്റ്റേജ് എം.പി വി.കെ ശ്രീകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

ക്ലബ്ബ് സെക്രട്ടറി ഒ.ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ റജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഫീക്ക പാറക്കോട്, എം.ജിനേഷ്, വി.ഗിരിജ, മഠത്തൊടി റഹ്മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Related