വീണു കിട്ടിയ പണം അടങ്ങിയ പേഴ്സ് ഉടമക്ക് നല്‍കി ഓട്ടോ ഡ്രൈവർ മാതൃകയായി

കല്ലടിക്കോട് കനാൽ റോഡിൽ ഇരട്ടക്കല്ല് പ്രദേശത്തു നിന്നും വീണു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമക്ക് തിരിച്ച് നൽകി ഓട്ടോ ഡ്രൈവർ പറക്കാട് അബ്ദു നാസർ മാതൃകയായി. ആളൊഴിഞ്ഞ വഴിയിൽ വീണു കിട്ടിയ

പണവും രേഖയുമടങ്ങിയ പേഴ്സ് കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. മണിക്കശേരി പി.ബി ദിലീപിന്റേതാണ് 5,020 രൂപയടങ്ങിയ പേഴ്സ് എന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ എ എസ് ഐ അൻവറിന്റെ സാന്നിധ്യത്തിൽ ഉടമക്ക് കൈമാറി.

Related