വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹരിത ഭവനം, അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹരിത ഭവനം, അടുക്കളത്തോട്ടം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വ്യാപാരികൾക്കിടയിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുക, കാർഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പദ്ധതി ആവിഷ്കരിച്ചത്. വ്യാപാര ഭവനിൽ നടന്ന ചടങ്ങ് മണ്ണാർക്കാട് കൃഷി ഓഫീസർ ഗിരിജ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്കാണ് സബ്സിഡി നിരക്കിൽ

മികച്ചയിനം ഗ്രോ ബാഗുകളും, സൗജന്യമായി ഹൈബ്രിഡ് വിത്തുകളും വിതരണം ചെയ്തത്. ഓരോ വീട്ടുമുറ്റത്തും ഒരു കൃഷിത്തോട്ടം എന്ന ലക്ഷ്യവുമായാണ് യൂണിറ്റ് ഈ പദ്ധതി തുടങ്ങിയിട്ടുള്ളത്. യൂണിറ്റ് പ്രസിഡന്റ് ബാസിത് മുസ്ലിം, ജനറൽ സെക്രട്ടറി രമേഷ് പൂർണ്ണിമ, പദ്ധതി കൺവീനർ ഷമീർ യൂണിയൻ, എൻ. ആർ. സുരേഷ്, യൂത്ത് വിംഗ് പ്രസിഡണ്ട് ഷമീർ വി കെ എച്ച്, ഹാരിസ് മാളിയക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Related