അലനല്ലൂര്‍, തച്ചമ്പാറ സ്വദേശികള്‍ക്ക് കോവിഡ് 19 : ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയിൽ ഇന്ന് ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയിൽനിന്നും മേയ് 14ന് രാജധാനി എക്സ്പ്രസിൽ നാട്ടിലെത്തിയ അലനല്ലൂർ സ്വദേശി (23 പുരുഷൻ) മെയ് 21 ന് വന്ന രില്‍ നിന്നും വന്ന പാലക്കാട് അംബികാപുരം സ്വദേശി (23 പുരുഷൻ) മെയ് 26ന് ദുബായില്‍ നിന്നും എത്തിയ തച്ചമ്പാറ സ്വദേശി (22, പുരുഷൻ) മെയ് 28ന് കുവൈത്തില്‍ നിന്നും വന്ന കൊല്ലങ്കോട് സ്വദേശി (61, പുരുഷൻ) കൂടാതെ ഒരു ആരോഗ്യ പ്രവർത്തകക്ക്‌ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച്

ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും മെയ് 24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉൾപ്പെടെ 143 പേരായി. നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന രണ്ട് ഗർഭിണികളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മഞ്ചേരിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന നെല്ലായ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്.