കുലിക്കിലിയാട് ചക്കയിടാന്‍ മരത്തില്‍ കയറിയയാള്‍ ഷോക്കടിച്ചു മരണപ്പെട്ടു.

രാവിലെ 11 മണിയോടെയാണ് സംഭവം. കുലുക്കിലിയാട് കീഴില്ലത്ത് വീട്ടില്‍ രാധാകൃഷ്ണ (50) നാണ് മരണപ്പെട്ടത്. ചക്കയിടാനായി ഇരുമ്പ് തോട്ടിയുമായി മരത്തില്‍

കയറിയയാള്‍ക്ക് കയ്യിലുണ്ടായിരുന്ന തോട്ടി തൊട്ടടുത്ത വൈദ്യുതി ലൈനില്‍ തട്ടി ഷോക്കടിക്കുകയായിരുന്നു. ഉടനെ മരണപ്പെട്ടു. തുടര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചു.