ക്വാറൻറീൻ സൗകര്യത്തിനായി സൗജന്യമായി കെട്ടിടം വിട്ടു നൽകി ശ്രീകൃഷ്ണപുരം ശരവണഭവമഠം.

ശരവണ ബാബാ ഫൗണ്ടേഷന് കീഴിലുള്ള കടമ്പഴിപ്പുറം ശ്രീകൃഷ്ണപുരം റോഡിൽ ശ്രീകൃഷ്ണപുരം യു.പി സ്കൂളിന് സമീപമുള്ള കെട്ടിടം സർക്കാർ ക്വാറന്റീനു വേണ്ടി സൗജന്യമായി ശരവണഭവമഠം പഞ്ചായത്തിന് കൈമാറി. ശരവണഭവ മഠത്തിൽ നടന്ന ചടങ്ങിൽ ശ്രീകൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ഷാജു

ശങ്കർ താക്കോൽ ഏറ്റുവാങ്ങി. കോവിഡ് 19 ന്റെ സാഹചര്യത്തിൽ കഴിഞ്ഞ മാർച്ച് മാസം മുതൽ ജൂൺ 30 വരെയായി പത്ത് ഘട്ടങ്ങളിലായി വിവിധ മേഖലകളിലായി 60 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങളാണ് ഇതുവരെ ശരവണഭവമഠം നടത്തിയത്.