അഗളി എക്സൈസ് റേഞ്ച് പാർട്ടി പുഴയരികിൽ കുഴിച്ചിട്ട നിലയിൽ 936 ലിറ്റർ വാഷ് കണ്ടെടുത്തു.

അഗളി എക്സൈസ് റേഞ്ച് പാർട്ടി കക്കുപടി ഊരിന് സമീപം ഭവാനിപ്പുഴയരികിൽ നടത്തിയ പരിശോധനയിൽ പുഴയരികിൽ കുഴിച്ചിട്ട നിലയിൽ 52 പ്ലാസ്റ്റിക് കുടങ്ങളിലായി ചാരായം വാറ്റാനായി പാകപ്പെടുത്തിയ 936 ലിറ്റർ വാഷ് കണ്ടെടുത്തു. അഗളി റേഞ്ച്

ഓഫിസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെക്ടർ ജയപ്രസാദിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ മനോഹരൻ, സിവിൽ എക്സൈസ് ഓഫിസർ മാരായ വിജയകുമാർ, സജീവ്, ഭോജൻ എന്നിവർ പങ്കെടുത്തു.