കേന്ദ്ര കർഷക ബില്ലിനെതിരെ കോട്ടോപ്പാടം പോസ്റ്റ് ഓഫീസിനു മുന്നിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടന്നു.

കേന്ദ്ര കർഷക ബില്ലിനെതിരെ കോട്ടോപ്പാടം പോസ്റ്റ് ഓഫീസിനു മുന്നിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടന്നു. കോട്ടോപ്പാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും, ബ്ലോക്ക്‌ കർഷക കോൺഗ്രസിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, കർഷ ബില്ല് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച്‌ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ കോൺഗ്രസ് നേതാവ് പി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ





കാർഷിക ബില്ലിൽ കാർഷികോത്പന്നങ്ങളും, അതിന്റെ വിലയുമായി ഒരു ബന്ധവുമില്ലെന്ന് പി.ജെ. പൗലോസ് പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബില്ലിനെ എതിർത്തു ശബ്ദമുയർത്തുന്നു. ബില്ലിനെതിരെ പാർലിമെന്റിൽ ശബ്ദമുയർത്തിയത് കോൺഗ്രസ്‌ ആണ്. എന്നാൽ ഇടതു പക്ഷം ഇതിന്റെ അവകാശം പറ്റുന്നതായി പി.ജെ. പൗലോസ് ആരോപിച്ചു. കോട്ടോപ്പാടം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.ജെ. രമേശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.അഹമ്മദ് അഷറഫ്, ഓമന ഉണ്ണി, വി. പ്രീത, വി.വി.ഷൗക്കത്തലി,എം.സി.വർഗ്ഗീസ്, ടി.കെ. ഇപ്പു, മനച്ചിത്തൊടി ഉമ്മർ, അമ്പാടത്ത് അൻവർ തുടങ്ങിയവർ പങ്കെടുത്തു.

Related