കാഞ്ഞിരപ്പുഴ പഞ്ചായത്ത് ചിറക്കല്‍പ്പടി 17 ാം വാര്‍ഡില്‍ വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ടി. അലി.

കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഐക്യജനാധിപത്യ മുന്നണിയുടെ കുതിപ്പിന് ശക്തമായ ഊർജ്ജം പകർന്ന് സി. ടി. അലി. ചിറക്കൽപടി പതിനേഴാം വാർഡിലാണ് യുഡിഎഫിൽ മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് മുഹമ്മദ്‌ അലി എന്ന സി. ടി. അലി ജനവിധി തേടുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തോളമായി തുടരുന്ന തന്റെ പൊതുജീവിതത്തിൽ നിന്നാർജ്ജിച്ച ബൃഹത്തായ വ്യക്തിബന്ധങ്ങളുടെ ആർജവം ഉൾക്കൊണ്ടു കൊണ്ടാണ് സി.ടി.അലി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2010ലെ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത്‌ ഭരണസമിതിയിൽ ചിറക്കൽപടിയെ പ്രതിനിധീകരിച്ച ഇദ്ദേഹം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെവനിത സംവരണം വന്നതോടെ വിട്ടു നിന്നിരുന്നു. തുടർന്ന് പൂർവാധികം ആത്മവിശ്വാസത്തോടെയാണ് സി.ടി.അലി ഇത്തവണ ജനവിധി തേടുന്നത്. മണ്ണാർക്കാട് സർക്കിൾ സഹകരണ യൂണിയൻ ഡയറക്ടർ, പൊറ്റശ്ശേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളിൽ മികച്ച സഹകാരിയായി തുടരുന്ന സി. ടി. അലിക്ക്

തന്റെ പൊതു ജനസമ്മതി തന്നെയാണ് ശക്തമായ ആയുധം. സ്വത സിദ്ധമായ ലാളിത്യം കൈമുതലായുള്ള ഇദ്ദേഹത്തിന്റെ വോട്ടഭ്യർത്ഥന കുടുംബങ്ങൾ തൊഴു കയ്യോടെ തന്നെ സ്വീകരിക്കുന്നു. താൻ പ്രാതിനിത്യം വഹിച്ചിരുന്ന ഭരണ സമിതിയിൽ ചിറക്കപ്പടിക്ക് വേണ്ടി മികച്ച പ്രവർത്തനം നടത്താനായിട്ടുണ്ടെന്ന് സി. ടി. അലി പറയുന്നു. എന്നാൽ ഇനിയും വികസനം വരേണ്ടതുണ്ട്. പ്രധാനമായും റോഡുകൾ ഗതാഗത യോഗ്യമാക്കണം. താൻ വിജയിച്ചാൽ സ്വന്തമായി ഭൂമിയുള്ള എല്ലാ കുടുംബങ്ങൾക്കും പാർപ്പിടം നിർമ്മിച്ചു നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു. ജനങ്ങൾ ഏറെ ദുരിതം അഭിമുഖീകരിക്കുന്ന ചിറക്കപ്പടി കാഞ്ഞിരപ്പുഴ റോഡിന്റെ ശോചനീയാവസ്ഥയിലും സി.ടി.അലി ആകുലത പങ്കു വച്ചു. നിലവിൽ എൽ ഡി എഫ് വിജയിച്ചു നിൽക്കുന്ന ചിറക്കപ്പടി പതിനേഴാം വാർഡിൽ 2010ലെ വിജയം ആവർത്തിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സി. ടി. അലി പ്രചരണം തുടരുന്നത്.

Related