ശൂന്യതയില്‍ നിന്നെങ്ങനെ ശമ്പളം നല്‍കും. നിയമനാംഗീകാരം കാത്ത് കഴിയുന്ന അധ്യാപകര്‍ക്കായി ഇറക്കിയ ഉത്തരവില്‍ വ്വക്തതവരുത്തണമെന്ന് കെ.എസ്.ടി.യു.

സംസ്ഥാന സർക്കാരിൻ്റെ നിരന്തരമായ അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കെഎസ്ടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പി.എഫ് വായ്പ എടുക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിക്കണം.പ്രധാനാധ്യാപകരെ വളരെ മുമ്പ് തന്നെ സെൽഫ് ഡ്രോയിങ്ങ് ഓഫീസർമാരാക്കി അധ്യാപകരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നേരിട്ട് ട്രഷറിയിൽ നിന്ന് മാറ്റിയെടുക്കാൻ അധികാരപ്പെടുത്തിയിരുന്നു. അതിനാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.പിഎഫിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ ഇനി മുതൽ വിദ്യാഭ്യാസ ഓഫീസർമാരുടെ അനുമതി വേണമെന്ന നിബന്ധന അധ്യാപകർക്ക് പ്രയാസം സൃഷ്ടിക്കുന്നു.എൻ.ആർ.എ പരിധി രണ്ടര ലക്ഷം രൂപയാക്കിയതും പ്രതിഷേധാർഹമാണ്.സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന 2000 ൽപരം പ്രധാനാധ്യാപക തസ്തികകൾ നടപ്പു അധ്യയന വർഷത്തിൽ നികത്തിയിട്ടില്ല.പിഎസ് സി നിയമന ശുപാർശ ലഭിച്ച നൂറ് കണക്കിന് അധ്യാപകർ ജോലിയിൽ പ്രവേശിക്കാൻ അനുമതിയില്ലാതെ തികഞ്ഞ അനിശ്ചിതത്വത്തിലാണ്.എയ്ഡഡ് സ്കൂൾ

അധ്യാപകരുടെ നിയമനം അംഗീകരിക്കുന്നതിനായി സർക്കാർ ഈയിടെ ഇറക്കിയ ഉത്തരവിൽ വേണ്ടത്ര വ്യക്തത ഇല്ലാത്തതിനാൽ വിദ്യാഭ്യാസ ഓഫീസർമാർ പരിഗണിക്കുന്നില്ല.കഴിഞ്ഞ അഞ്ച് വർഷമായി നാലായിരത്തോളം അധ്യാപകരാണ് അംഗീകാരവും ശമ്പളവും കിട്ടാതെ ബുദ്ധിമുട്ടനുഭവിക്കുന്നത്.കേന്ദ്രസർക്കാർ കുട്ടികൾക്കനുവദിച്ച യൂണിഫോം തുക കുട്ടിക്ക് 600 രൂപ തോതിൽ നാളിതുവരെ നൽകിയിട്ടില്ല. ഈ തുകയടക്കം വകമാറ്റി ചെലവഴിക്കുകയാണ്.സമഗ്ര ശിക്ഷാ കേരളയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണമെന്നും കെഎസ്ടിയു സംസ്ഥാന പ്രസിഡണ്ട് അബ്ദുള്ള വാവൂർ ആവശ്യപ്പെട്ടു. വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതുവിദ്യാഭ്യാസം എന്ന പ്രമേയത്തിൽ കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥയുടെ ഭാഗമായാണ് പത്രസമ്മേളനം നടത്തിയത്. ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ,ട്രഷറർ ബഷീർ ചെറിയാണ്ടി, ഓർഗനൈസിംഗ് സെക്രട്ടറി പി. കെ.അസീസ്, ഹമീദ് കൊമ്പത്ത്,എ.സി.അത്താഉള്ള തുടങ്ങിയവർ പങ്കെടുത്തു.

Related