പുനർ നിർമാണം നടത്തിയ പുറ്റാനിക്കാട് ജുമാഅത്ത് പള്ളി വിശ്വാസികൾക്കായി തുറന്നു നൽകി.

പുറ്റാനിക്കാട് ജുമാഅത്ത് പള്ളി വിശ്വാസികൾക്കായി തുറന്നു നൽകി. പുനർ നിർമാണം നടത്തിയ പള്ളിയാണ് തുറന്ന് നൽകിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ പള്ളിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. വിശ്വാസത്തിനപ്പുറം സമൂഹത്തിന്റെ ക്ഷേമ സമാധാനങ്ങൾക്കായി നിലകൊള്ളേണ്ടവയാണ് പള്ളികൾ എന്ന്‌ മുത്തുകോയ

തങ്ങൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി.മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കെ.ഉണ്ണീൻകുട്ടി സഖാഫി, കെ.സി.അബൂബക്കർ ദാരിമി തുടങ്ങിയവർ പ്രഭാഷണം നടത്തി. മൊയ്തൂട്ടി തോട്ടശ്ശേരി, മൊയ്തുപ്പാ ഫൈസി, യൂസഫ് ഫൈസി, ഹബീബ് ഫൈസി, ടി.എ.സിദ്ദിഖ്,കല്ലടി അബൂബക്കർ, പാറശ്ശേരി ഹസൻ തുടങ്ങിയവർ പങ്കെടുത്തു.