സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം : കോങ്ങാട് നിയോജക മണ്ഡലത്തിൽ 100% വിജയം ഉറപ്പിച്ച് യുഡിഎഫ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോങ്ങാട് നിയോജക മണ്ഡലത്തിൽ 100% വിജയം ഉറപ്പിച്ച് ഐക്യജനാധിപത്യമുന്നണി. മണ്ഡലത്തിൽ സ്ഥാനാർഥി യു.സി.രാമൻ വിജയിക്കുമെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ കെ.പി.മൊയ്തു പറഞ്ഞു. രൂപീകരണം മുതൽ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലത്തിൽ 13000 വരെയാണ് എൽഡിഎഫന് ഭൂരിപക്ഷം ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 335 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. ഇതുകൊണ്ടുതന്നെ അനായാസ വിജയം ഉറപ്പാണ്. നിരവധി അപാകതകളിലൂടെ തെരഞ്ഞെടുപ്പിനെ നേരിട്ട എൽഡിഎഫിന്റെ നിലവിലെ സാഹചര്യവും ഇതിന് തുണയാകും. യുഡിഎഫ് പ്രവർത്തകരെക്കാൾ ആത്മവിശ്വാസമാണ് സ്ഥാനാർഥി യു.സി.രാമന് ഉള്ളത്. ഇദ്ദേഹം

വ്യക്തിഗത വോട്ടുകൾ കൂടുതൽ നേടും. ഇതിൽ എൽഡിഎഫിന് ലഭിക്കേണ്ട വോട്ടുകളും ഉൾപ്പെടും. ലോകസഭാ തെരഞ്ഞെടുപ്പിൽ വി.കെ.ശ്രീകണ്ഠന്റെ വിജയത്തിന് സമാനമായ ജനവിധിയാണ് കോങ്ങാടിൽ യുഡിഎഫ് നേടുക. ഇടതുപക്ഷത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ അസംതൃപ്തരായ പ്രവർത്തകരും വോട്ടർമാരുണ്ട്. ഈ ഘടകങ്ങളെല്ലാം യുഡിഎഫിന്റെ വിജയത്തിന് അനുകൂലമാകും. അസ്വാരസ്യങ്ങൾ എല്ലാം ആദ്യമേ പരിഹരിച്ചാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇറങ്ങിയത്. ഇത് ലീഗ് ആവശ്യപ്പെട്ട് സീറ്റ് അല്ല. മറിച്ച് മുന്നണി നേതൃത്വം തീരുമാനിച്ചതാണ്. കെ.വി വിജയദാസിനോടുള്ള സഹതാപ തരംഗം ബാധിച്ചിട്ടില്ല. മറിച്ച് സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം തന്നെ വിജയം നേടി തരുമെന്നും കെ.പി.മൊയ്തു പറഞ്ഞു.