കൃഷി ഭൂമിയിൽ മണ്ണുനിറച്ചതിനെതിരെ റെവന്യൂ വകുപ്പിന്റെ നടപടി : സ്ഥലമുടമയുടെ ചിലവിൽ മണ്ണ് നീക്കം ചെയ്‌ത്‌ പൂർവ സ്ഥിതിയിലാക്കി.

അരകുറുശ്ശിയിൽ സ്ഥലം നികത്തിയ ഭൂവുടമക്കെതിരെ റവന്യൂ അധികൃതർ നടപടി സ്വീകരിച്ചു.ആര്യമ്പാവ് കിഴക്കേതിൽ വീട്ടിൽ സുബൈറിന് എതിരെയാണ് നടപടി. അരകുർശ്ശി ഭാഗത്ത് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലത്തെ മണ്ണ് നിറച്ചിരുന്നു. ഇക്കാര്യം ഒറ്റപ്പാലം സബ് കളക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആണ് നടപടിക്ക് ഉത്തരവിട്ടത്. തുടർന്ന് സബ് കളക്ടർ സ്ക്വാഡിൽ ഉള്ള ഡെപ്യൂട്ടി

തഹസിൽദാർ ഷാജി, വില്ലേജ് ഓഫീസർമാരായ വിനോദ്, ബാലകൃഷ്ണൻ, ഉദ്യോഗസ്ഥരായ പ്രശാന്ത് വിനോദ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നികത്തിയ മണ്ണ് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഉടമസ്ഥന്റെ സ്വന്തം ചെലവിൽ തന്നെ ജെസിബി ഉപയോഗിച്ച് സ്ഥലം പൂർവസ്ഥിതിയിൽ ആക്കി. സമാന പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.